
മുംബൈ: ജീവിതത്തില്‍ ഒരു പരാജയം നേിടേണ്ടി വരുമ്പോള്‍ തകര്‍ന്നു പോകുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. ഒരു പരാജയം അല്ല അമ്പതു കോടിയുടെ ബാധ്യതയില്‍ നിന്ന് കോടിപതിയായി മാറിയ ഒരു പെണ്‍കുട്ടിയാണ് പ്രതിബന്ധങ്ങളെ തകര്‍ത്ത് ജീവിതം മുറുകെ പിടിച്ചത്.
മുംബൈ സ്വദേശിനിയായ സൗമ്യ ഗുപ്ത എന്ന പെണ്‍കുട്ടിയാണ് കോടിപതിയായി ഇന്ന് തിളങ്ങുന്നത്്. വിഷാദരോഗത്തിന്ന് അടിമപ്പെടുമെന്ന ഘട്ടം വരെ എത്തിയ നിലയില്‍ നിന്നുമാണ് ഈ പെണ്‍കുട്ടി കുതിച്ചത് തിരികെ ജീവിതത്തിലേയ്ക്ക്. മുന്നില്‍ ഇരുട്ട് മാത്രം നിറയുന്ന അവസ്ഥ നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മഹത്യ മാത്രം ബാക്കി.
സ്വപ്നങ്ങളുടെ നഗരത്തില്‍ ജനിച്ച സൗമ്യയുടെ സ്വപ്നം പറക്കാന്‍ ആയിരുന്നു. ബോംബെയിലെ സ്കൂള്‍ ജീവിതത്തിനു ശേഷം പൈലറ്റ് എന്ന സ്വപ്നം പേറി സൗമ്യ അമേരിക്കയിലേയ്ക്ക് പറന്നു. പഠനത്തിന്റെ ആദ്യ വര്‍ഷം ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോഴാണ് 2008 ലെ സാമ്പത്തിക മാന്ദ്യം ആഗോളതലത്തില്‍ പിടിമുറുക്കിയത്. അതിനാല്‍ തിരികെ പോകാന്‍ സാധിച്ചില്ല, ആ സ്വപ്നങ്ങളുടെ ചിറക് അവിടെ ഒടയുകയായിരുന്നു. ബാക്കിയായത് 50 ലക്ഷം ബാധ്യത..
പ്ലസ്ടു മാത്രം വിദ്യാഭ്യാസമുള്ള സൗമ്യയെ എന്തെങ്കിലും ജോലിക്കു പോകണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിച്ചതോടെ ആദ്യമായി ബാധ്യതകളുടെ ദുരിതം പേറി അവള് കാള്‍ സെന്ററില്‍ ജോലിക്കു പോയി തുടങ്ങി. 20,000 രൂപയ്ക്കായിരുന്നു ജോലി. ഒരു താല്പര്യമില്ലാതെയും ചെയ്തിരുന്ന ജോലി മടുപ്പിച്ചതോടെ അമ്മ പറഞ്ഞു ഇഷ്ടമുള്ള മേഖലയില്‍ ശ്രദ്ധ കൊടുക്കാന്‍.
അങ്ങനെയാണ് വസ്ത്രങ്ങള്‍ വിറ്റഴിക്കാനുള്ള ഒരു ബിസിനസ് വീട്ടില്‍ തന്നെ ഒരുക്കുന്നത്. അങ്ങനെ ടെന്‍ ഓണ്‍ ടെന്‍ എന്ന സ്ഥാപനത്തിന് വീട്ടില്‍ തന്നെ അടിത്തറ ഒരുക്കി. തുണിത്തരങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ഒരാളെ കണ്ടെത്തി. അങ്ങനെ മുപ്പതു തുണികള്‍ മാത്രം വെച്ച് ഒരു എകസ്ിബിഷന് നടത്തി.
ബന്ധുവായ ഒരാളെ മോഡലാക്കി. പണം തിരിച്ചും മറിച്ചും പിശുക്കി ജീവിതം കൈപ്പിടിയിലൊതുക്കി. 60 തുണിത്തരങ്ങള്‍ കൊണ്ടു തുടങ്ങിയ സ്ഥാനത്ത് ഇന്ന് ആറു ലക്ഷമാക്കി. ബോംബെയുടെ ഹൃദയഭാഗത്ത് തുടങ്ങിയ ടെന്‍ ഓണ്‍ ടെന്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും നേടിക്കഴിഞ്ഞു.
നിലവില്‍ മാസത്തില്‍ 1.25 കോടിയും, വര്‍ഷത്തില്‍ 10-15 കോടിയുമാണ് ടെ ഓണ്‍ ടെന്‍ ന്റെ വിറ്റുവരവ്. അമ്പതുലക്ഷം ബാധ്യതയില്‍ നിന്ന് കോടിപതിയിലേയ്ക്ക് എത്തുമ്പോള്‍ അവള് പിന്നിട്ടത് മറക്കാന്‍ തയാറല്ല. നിങ്ങള്‍ക്കൊരു സ്വപ്നമുണ്ടെങ്കില്‍ അതെന്തു തടസ്സങ്ങളേയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണമെന്ന് സൗമ്യ ലോകത്തോടു പറയുന്നു.






