ആ സിനിമയിലെ പരാമര്‍ശത്തിന്റെ പേരില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു; ഇത്തവണ പരാതി മഞ്ജുവിന്റെ ചിത്രത്തിനെതിരെ
ആ സിനിമയിലെ പരാമര്‍ശത്തിന്റെ പേരില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു; ഇത്തവണ പരാതി മഞ്ജുവിന്റെ ചിത്രത്തിനെതിരെ
Authored by Web Desk | Last updated: 14 Oct 2017, 4:34 PM | 1 min read
കോട്ടയം: മഞ്ജു വാര്യര്‍ നായികയായ ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മുന്‍ രാഷ്ട്രപതി കെ.ആര് നാരായണനെ ജാതീയമായി ആക്ഷേപിച്ചുവെന്ന് പരാതി. ചിത്രത്തില്‍ നെടുമുടി വേണുവിന്റെ കഥാപാത്രം മഞ്ജു വാര്യരോട് പറയുന്ന സംഭാഷണത്തിലാണ് അധിക്ഷേപം. മാതാപിതാക്കളുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടി വന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര് നാരായണന് തെങ്ങുകയറ്റക്കാരനാകേണ്ടി വരുമായിരുന്നു എന്നാണ് നെടുമുടി വേണുവിന്റെ ഡയലോഗ്.
ഇതിനെതിരെ കെ.ആര് നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി. ജെ. ജോസ് മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, പട്ടികജാതി, പട്ടികവര്‍ഗ കമ്മീഷന് എന്നിവര്‍ക്ക് പരാതി നല്കി. കെ.ആര് നാരായണന്റെ പിതാവ് തെങ്ങുകയറ്റക്കാനല്ലായിരുന്നു. അദ്ദേഹം നാട്ടുവൈദ്യനായിരുന്നുവെന്നും കെ.ആര് നാരായണന്റെ ജീവചരിത്രകാരന്‍ കൂടിയായ എബി മംഗളം ഓണ്‍ലൈനോട് പറഞ്ഞു. വസ്തുത മറച്ചു വച്ച് സിനിമയില്‍ ഇത്തരമൊരു പരാമര്‍ശം ഉള്‍പ്പെടുത്തിയത് കെ.ആര് നാരായണനെ അധിക്ഷേപിക്കുന്നതിന് വേണ്ടിയാണെന്നും എബി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകര്‍പ്പ്
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്കലാമിനെതിരെയും സിനിമയില്‍ അധിക്ഷേപകരമായ പരാമര്‍ശമുണ്ട്. പിതാവിന്റെ ജോലി അനുസരിച്ച് കലാം മീന്പിടുത്തക്കാരനാകേണ്ടിയിരുന്ന ആളായിരുന്നു എന്നാണ് സിനിമയിലെ പരാമര്‍ശം. സെപ്റ്റംബര്‍ 28ന് തീയറ്ററുകളില്‍ വന്ന ചിത്രത്തിലെ കലാം-കെ.ആര് നാരായണന് വിരുദ്ധ ഡയലോഗുകള്‍ ഇന്നലെ ചിത്രം കണ്ടപ്പോള്‍ മാത്രമാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും എബി മംഗളത്തോട് പറഞ്ഞു. ഉടന്‍ തന്നെ പരാതി നല്‍കുകയായിരുന്നു.
കലയുടെ പേരില്‍ എന്തുമാകാമെന്ന ധാരണയാണ് ഇത്തരം സംഭാഷണങ്ങള്‍ക്ക് കാരണം. ഇത് സിനിമയില്‍ അനുവദിച്ചതില്‍ സെന്‍സര്‍ ബോര്‍ഡിനും വീഴ്ചയുണ്ടായി. വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിക്കണമെന്നും കെ.ആര് നാരായണന് ഫൗണ്ടേഷന് ആവശ്യപ്പെട്ടു. നേരത്തെ 20 ട്വന്റി എന്ന ചിത്രത്തിലെ ഗാന്ധി വിരുദ്ധ പരാമര്‍ശം ചൂണ്ടിക്കാണിച്ചപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ നടന് ദിലീപ് ഖേദം പ്രകടിപ്പിച്ചിരുന്നതായും കെ.ആര് നാരായണന് ഫൗണ്ടേഷന് ചൂണ്ടിക്കാട്ടി.