
വേങ്ങര: ഉപതെരഞ്ഞെടുപ്പില്‍ അഞ്ചാം റൗണ്ട് വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് ഭൂരിപക്ഷം 9600 ആയി ഉയര്‍ന്നു. 74 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ കെ.എന്‍.എ ഖാറിന്റെ വോട്ട് 26110, പി.പി ബഷീര്‍-16530, എസ്.ഡി.പി.ഐയിലെ കെ.സി നസീര്‍-3635, ബി.ജെ.പിയിലെ കെ.ജനചന്ദ്രന്-3171, നോട്ട-192 ലീഗ് വിമതന് 139 എന്നിങ്ങനെയാണ് വോട്ട് നില.
78 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ 9897 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 80ാം ബൂത്തില്‍ എത്തിയപ്പോള്‍ ലീഡ് നില 10,000 കടന്നു. യു.ഡി.എഫ്-30,609, എല്‍.ഡി.എഫ്-20103, എസ്.ഡി.പി.ഐ-3919, എന്‍.ഡി.എ-3759 വോട്ട് എന്നിങ്ങനെയാണ് നില.
എ.ആര് നഗര്‍, കണ്ണമംഗലം, ഊരകം പഞ്ചായത്തിലെ രണ്ട് റൗണ്ട് വോട്ടുകളുമാണ് എണ്ണിക്കഴിഞ്ഞത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ മൂന്നു പഞ്ചായത്തുകളിലായി 8500 ഓളം ലീഡിന്റെ കുറവുണ്ട് യു.ഡി.എഫിന്
84 മുതല്‍ 113 മുതല്‍ വരെയുള്ള ബൂത്തുകളാണ് വേങ്ങരയിലുള്ളത്. ഏഴ്, എട്ട് റൗണ്ടുകളാണിത്. ഒന്‍പതാം റൗണ്ടിന്റെ പകുതിയും വേങ്ങരയാണ്. ഏറ്റവും നിര്‍ണായകമായ റൗണ്ടുകളാണിത്.






