
തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ സ്വാധീനം പൂര്‍വ്വാധികം വര്‍ധിക്കുന്നുവെന്ന് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. സോളാറിലെ പ്രഖ്യാപനവും തെരഞ്ഞെടുപ്പിനെ ബാധിച്ചുകാണും. അഴിമതിയില്‍ മുങ്ങിക്കുളിച്ച് എല്ലാ ജനവിരുദ്ധ നടപടികളും സ്വീകരിച്ചവര്‍ക്ക് എതിരായതാണല്ലോ സോളാര്‍ റിപ്പോര്‍ട്ട്. സ്വാഭാവികമായും അതും സ്വാധീനിച്ചുകാണുമെന്നും വി.എസ് പ്രതികരിച്ചു.






