
ഇടുക്കി : മൂന്നാര്‍ എല്ലപ്പെട്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ തമിഴ്നാട് മുന്തലില് വെട്ടേറ്റു മരിച്ചു. ഓട്ടോ െ്രെഡവര്‍മാരായ ഇവര്‍ ഇന്നലെ രാത്രിയാണ് കൊല്ലപ്പെട്ടത്. എല്ലപ്പെട്ടി കെ.കി. ഡിവിഷന് സ്വദേശികളായ ജോണ്‍പീറ്റര്‍ (19), ശ്രാവണ്‍(18) എന്നിവരാണ് കൊല്ലപ്പെട്ടത്.
തിരുനല്‍വേലി സ്വദേശിയും നിരവധി കൊലക്കേസുകളില്‍ പ്രതിയുമായ മണിയാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കൊലക്കേസില്‍ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്ന ഇയാള്‍ ജാമ്യത്തിലറങ്ങി എല്ലപ്പെട്ടിയില്‍ ഉണ്ടായിരുന്നായിട്ടാണ് വിവരം.
ഇന്നലെ രാത്രി 8.30യോടെയാണ് ജോണ്‍പീറ്റര്‍ തമിഴ്നാട്ടിലേയ്ക്ക് ഓട്ടം പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറപ്പെട്ടത്. ദൂരക്കൂടുതലുള്ള ഓട്ടമായതിനാല്‍ സുഹൃത്ത് ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.






