
ന്യൂഡല്‍ഹി : വേങ്ങര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി കാഴ്ചവെച്ചത് നല്ല പ്രകടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിയതെന്നും പിണറായി പറഞ്ഞു.
വേങ്ങരയിലുണ്ടായ മുന്നേറ്റം എസ്.ഡി.പി.ഐയുടെ കരുത്താണെന്ന് പറയാനാകില്ലെന്നും എന്നാല്‍, തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ നടത്തിയ പ്രകടനം ശ്രദ്ധിക്കണമെന്നും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിക്കവേ പിണറായി പറഞ്ഞു.






