മുംബൈ: പുതുതായി ഇറക്കിയ കറന്‍സിനോട്ടുകളില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷന്റെ അടയാളം വന്നത് എങ്ങനെയാണെന്നു വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിസമ്മതിച്ചു. വിവരാവകാശപ്രകാരം ഇക്കാര്യമുന്നയിച്ചപ്പോള് ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പറ്റില്ലെന്ന മറുപടിയാണ് ആര്.ബി.ഐ. നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്റെ അടയാളമായ കണ്ണടയും 'ഏക് കദം സ്വച്ഛതാ കീ ഓര്' എന്ന മുദ്രാവാക്യവും ഈ വര്‍ഷമിറങ്ങിയ പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളിലാണ് ആദ്യം സ്ഥാനം പിടിച്ചത്. പിന്നീട് 200 രൂപയുടെ നോട്ടിറക്കിയപ്പോള് അതിലും ഈ ചിഹ്നം വന്നു.
കറന്‍സിനോട്ടുകളില്‍ സ്വച്ഛ് ഭാരത് മിഷന്റെ അടയാളം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് വാര്‍ത്താ ഏജന്‍സിയുടെ ലേഖകനാണ് വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്. ധനവകുപ്പിന് നല്കിയ അപേക്ഷ അവര്‍ റിസര്‍വ് ബാങ്കിനു കൈമാറി.
കറന്‍സിനോട്ടുകളുടെ രൂപഘടനയും അത് അച്ചടിക്കുന്നതിനുള്ള കടലാസിന്റെ വിവരങ്ങളും അതിലെ സുരക്ഷാസംവിധാനത്തിന്റെ വിശദാംശങ്ങളും വെളിപ്പെടുത്താനാവില്ല എന്ന മറുപടിയാണ് ആര്.ബി.ഐ. നല്‍കിയത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാവുന്ന വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ പറയുന്നുണ്ടെന്നും കറന്‍സിനോട്ടിലെ ചിഹ്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അതില്‍പ്പെടുമെന്നും മറുപടിയില്‍ പറയുന്നു.

Comments