ന്യൂയോര്‍ക്ക്: അണ്ടര്‍-20 അത്ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടി ഇന്ത്യന്‍ താരം ആശിഷ് യാദവ്. വെള്ളിമെഡല്‍ നേടിയാണ് താരം ശ്രദ്ധേയനായത്. ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം ദിനത്തില്‍ ഫൈനല്‍ പോരാട്ടത്തിലെ മൂന്നാം ശ്രമത്തില്‍ 74.09 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് ആശിഷ് ഇന്ത്യയ്ക്കായി ആദ്യ മെഡല്‍ സമ്മാനിച്ചത്. ആറാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 80.50 മീറ്റര്‍ ദൂരം എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ജാന്‍-ഹെന്‍ഡ്രിക് ഹെയ്മാന്‍സിനാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം.
അണ്ടര്‍-20 യിലെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് താരം ഒന്നാമതെത്തിയത്. രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയിട്ടുള്ള നീരജ് ചോപ്രയ്ക്ക് ശേഷം ലോക അണ്ടര്‍-20 അത്ലറ്റിക്‌സില്‍ ജാവലിന്‍ ത്രോയില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി. ഫൈനലില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരമായ ടി. ധരണിധരന്‍ 72.35 മീറ്റര്‍ ദൂരത്തോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 2016-ല്‍ പോളണ്ടില്‍ 86.48 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ്ണം നേടിയത്.

Comments