
കൊല്ലം : മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്. ഇന്നലെ യു.ഡി.എഫ് നടത്തിയ ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്. ഇതു സംബന്ധിച്ച് ദൃശ്യങ്ങള്‍ പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇന്നലത്തെ യു.ഡി.എഫ് ഹര്‍ത്താലില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അതേസമയം, ഹര്‍ത്താല്‍ സമാധാനപരമായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം.
ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിക്കരുതെന്ന കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ശക്തമായ സുരക്ഷയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.






