
പ്രണയ ബന്ധം തകരുമ്പോള്‍ പലരും പ്രതികരിക്കുന്നത് പലപ്പോഴും പല രീതിയില്‍ ആയിരിക്കും. ചിലര്‍ അത്തരം അനുഭവം ഉണ്ടാകുമ്പോള്‍ കരഞ്ഞ് തീര്‍ക്കും, ചിലര്‍ പറ്റിച്ചവര്‍ക്കെതിരെ പ്രതികാരം ചെയ്യും. അത്തരത്തില്‍ കാമുകന് എട്ടിന്റെ പണി കൊടുത്ത കാമുകിയാണിപ്പോള് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നു.
കാമുമിയെ നൈസായിട്ട് ഒഴിവാക്കിയപ്പോള്‍ കാമുകന് കരുതിക്കാണില്ല തനിക്ക് ഇത്രയും വലിയ പണി കിട്ടുമെന്ന്. അമേരിക്കന്‍ ബിസിനസുകാരനാണ് ഗായ ജെന്ഡിലിനാണ് ഈ ദുര്‍ഗതി ഉണ്ടായത്. റഷ്യന്‍ വംശജയും ഗായ് ജെന്ഡിലിന്റെ കാമുകിയുമായ ക്രിസ്റ്റിന് കുച്ച്മയാണ് ബെന്‍സ് എസ് ക്ലാസ് 400 ഹൈബ്രിഡ് സ്വിമ്മിങ് പൂളില്‍ തള്ളിയത്.






