അംബാല: ദീപാവലിക്ക് മധുരവുമായെത്തിയ കുടുംബാഗങ്ങളെ കണ്ട് പൊട്ടിക്കരഞ്ഞ് ഹണിപ്രീത്. വിവാദ ആള്‍ദൈവം ഗുര്‍മിത് റാം റഹിം സിങ്ങിനെ കോടതി ശിക്ഷിച്ച ദിവസം കലാപത്തിന് ഗൂഡാലോചന നടത്തിയ കേസിലാണ് ഹണിപ്രീത് ജയിലില്‍ കഴിഞ്ഞത്.
അച്ഛന് രാമാനന്ദ് തനേജ, അമ്മ ആശ, സഹോദരങ്ങള്‍ എന്നിവരാണ് ഹണിപ്രീതിനെ സന്ദര്‍ശിക്കാനെത്തിയത്. ദേശീയ മാധ്യമമാണ് ഇത്തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലിലാണ് ഹണിപ്രീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. ഇന്റര്‍കോമിന്റെ സഹായത്തോടെ കട്ടിയേറിയ ഗ്ലാസ് മറയ്ക്ക് അപ്പുറമിപ്പുറത്തിരുന്നാണ് സംസാരിച്ചത്.
ഹണിപ്രീതിന്റെ രാജസ്ഥാനിലെ സ്വത്തിന്റെ രേഖകള്‍ കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു. മുംബൈ, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നിവടങ്ങളിലാണ് ഇവരുടെ സ്വത്തുക്കളുള്ളത്.






