ന്യൂഡല്‍ഹി: സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അറ്റോര്‍ണി ജനറല്‍ സ്ഥാനത്ത് നിന്നും മുകുള്‍ റോയി നേരത്തെ രാജി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോളിസിറ്റര്‍ ജനറലും രാജി വച്ചിരിക്കുന്നത്.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത് കുമാര്‍ 2014 ജൂണിലാണ് സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. മോഹന്‍ പരാസരന്‍ രാജിവച്ച ഒഴിവിലേക്കായിരുന്നു രഞ്ജിത്തിനെ നിയമിച്ചത്. 2017ല്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായ രഞ്ജിത്തിന് കേന്ദ്രസര്‍ക്കാര്‍ കാലവധി നീട്ടിനല്‍കിയിരുന്നു.
സൊഹ്റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അടക്കം നിരവധി കേസുകളില്‍ ഗുജറാത്ത് സര്‍ക്കാറിനു വേണ്ടി രഞ്ജിത്ത് സുപ്രീം കോടതിയില്‍ ഹാജരായിട്ടുണ്ട്. നിരവധി കേസുകളില്‍ അമിക്കസ് ക്യൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്നു രഞ്ജിത്ത് കുമാര്‍ പറഞ്ഞു. വളരെ തിരക്കേറിയതും വലിയ ഉത്തരവാദിത്വമുള്ള ജോലിയുമാണ് സോളിസിറ്റര്‍ ജനറലിന്റേത്. ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ സമയം കിട്ടാറില്ലെന്നും രഞ്ജിത്ത് കുമാര്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.

Comments