
കൊച്ചി: ദിലീപിന് സുരക്ഷ നല്‍കാനെത്തിയ തണ്ടര്‍ഫോഴ്സിന്റെ വാഹനം പോലീസ് കസ്റ്റഡിയില്‍. കൊട്ടാരക്കാര പോലീസ് ആണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. അഞ്ച് വാഹനങ്ങളാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ പോലീസ് കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് സുരക്ഷാ ഏജന്‍സി അധികൃതര്‍ അറിയിച്ചു.
തണ്ടര്‍ഫോഴ്സിന്റെ വാഹനത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഇന്നലെ ദിലീപിന്റെ വീട്ടില്‍ എത്തിയിരുന്നു. ഇവരുടെ സംഘത്തിലെ മൂന്നു പേര് ദിലീപിന് സുരക്ഷ നല്കാന് വീട്ടില്‍ തങ്ങുന്നുമുണ്ട്. പോലീസ് അറിയാതെ സുരക്ഷാ സംഘം ദിലീപിന്റെ വീട്ടില്‍ എത്തിയതിനെ പ്രത്യേക അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ദിലീപിന് സുരക്ഷാ ഭീഷണിയുണ്ടെന്ന സൂചനയാണ് സുരക്ഷാ ഏജന്‍സിയുടെ വരവോടെ ലഭിക്കുന്നത്.






