
കൊച്ചി: സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പാടാക്കിയതിന് നടന് ദിലീപിന് പോലീസ് നോട്ടീസ്. ഒപ്പമുള്ളവരുടെ പേരും വിശദാംശങ്ങളും നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സും ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ രേഖകളും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഗോവ ആസ്ഥാനമാക്കി പ്രവര്‍ത്തക്കുന്ന തണ്ടര്‍ഫോഴ്സ് എന്ന സ്വകാര്യ എജന്‍സിയാണ് ദിലീപിന് സുരക്ഷയൊരുക്കിയിരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ കൊട്ടാരക്കര പോലീസ് ശനിയാഴ്ച പിടികൂടി പരിശോധനനടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.






