
പാലാ: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ഒരു സുവര്‍ണ റെക്കോര്‍ഡ് കൂടി പിറന്നു. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എറണാകുളം എസ്.എച്ച് തേവരയുടെ ഗായത്രി ശിവകുമാറാണ് സ്വര്‍ണത്തിളക്കത്തോടെ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 1.66 മീറ്റര്‍ ഉയരമാണ് ഗായത്രി ചാടിക്കടന്നത്.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ പാലക്കാടിന്റെ പവിത്രയും സ്വര്‍ണം നേടി. ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ കോട്ടയത്തിന്റെറ ആകാശ് എം. വര്‍ഗീസ് സ്വര്‍ണം നേടി.






