
മലയാളി മങ്കമാര്ക്കോ തമിഴ് പെണ്കൊടികള്ക്കോ കൂടുതല്‍ സൗന്ദര്യം എന്ന വിഷയത്തിലെ ടിവി ഷോ, പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. വിജയ് ടിവി ഒരുക്കിയ 'നീയാ നാനാ' എന്ന സംവാദ പരിപാടിയാണ് ഒഴിവാക്കിയത്. ജിമിക്കി കമ്മല്‍ എന്ന ഹിറ്റ് ഗാനത്തിന് തമിഴ്നാട്ടിെല മലയാളി െപണ്കുട്ടികള് ചുവടു െവച്ചത് െെവറലായിരുന്നു. ഇതിനു പിന്നാെല മലയാളി െപണ്‍കുട്ടികളുെട സൗന്ദര്യെത്ത പുകഴ്ത്തി നിരവധി വീഡിേയാകള്‍ തമിഴ് നാട്ടില്‍ നിന്നിറങ്ങിയിരുന്നു. ഇതിനു പിന്നാെലയാണ് വിവാദ പരിപാടിയും.
സെറ്റ് സാരി അണിഞ്ഞ മലയാളി സ്ത്രീകളെയും കാഞ്ചീപുരം പട്ടുസാരി അടക്കം പരമ്പരാഗത തമിഴ് വേഷം ധരിച്ച തമിഴ് സ്ത്രീകളെയും സംവാദത്തില്‍ പങ്കെടുപ്പിച്ചിരുന്നു. ചിത്രീകരണം പൂര്‍ത്തിയാക്കിയ പരിപാടി സംപ്രേഷണം ചെയ്യുന്നതിനു മുന്‍പായി വന്‍ പരസ്യമാണ് നല്‍കിയിരുന്നത്.
സമൂഹമാധ്യമങ്ങളിലടക്കം പരിപാടിയെക്കുറിച്ച് പരസ്യം വന്നതോടെ സ്ത്രീപക്ഷ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തി. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ നിയമപ്രകാരം കേസെടുക്കണമെന്നും സംപ്രേഷണം തടയണമെന്നും ആവശ്യപ്പെട്ട് കാഞ്ചീപുരത്തെ മക്കള്‍ മണ്ട്രം എന്ന സംഘടന പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പല കോണില്‍ നിന്ന് പ്രതിഷേധമുയര്ന്നതിനാലാണ് സംപ്രേഷണം ഉപേക്ഷിച്ചതെന്ന് സംവിധായകന് അന്തോണി വ്യക്തമാക്കി. മലയാളി സ്ത്രീകളും തമിഴ് സ്ത്രീകളും തങ്ങളുടെ വസ്ത്രധാരണം, ആഭരണം എന്നിവയുടെ ഭംഗിയും നേതൃപാടവവും വിശദീകരിച്ച് സൗഹാര്‍ദാന്തരീക്ഷത്തില്‍ പരസ്പരം വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തുന്ന പരിപാടി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി സംവിധായകന് അഭിപ്രായപ്പെട്ടു.






