
2008 ലാണ് ഐപിഎല്ലിന് തുടക്കം കുറിക്കുന്നത്. സ്റ്റേഡിയങ്ങള്‍ ആരാധകരെ കൊണ്ട് നിറയ്ക്കാനും ടിവി പ്രേക്ഷകരെ ആകര്‍ഷിക്കാനും ഐപിഎല്ലിന് കഴിഞ്ഞു. ഐപിഎല്ലിന്റെ ഗ്ലാമര്‍ ഉയര്‍ത്താന്‍ ഇതിന് പ്രധാന പങ്കു വഹിച്ച ഒന്നാണ് ചിയര്‍ ഗേള്‍സിന്റെ മനോഹര നൃത്തപ്രകടനങ്ങള്‍. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് നിങ്ങള്‍ക്ക് അറിയാമോ?...

ഓരോ ടീമിന്റെ ശമ്പള നിരക്കുകള്‍ വ്യത്യസ്തമാണ്. എന്തായാലും നാല് വര്‍ഷത്തിലെറെ സമയം ചിലവഴിച്ച് പഠനം പൂര്‍ത്തിയാക്കുന്ന എന്‍ജിനീയര്‍മാരേക്കാള്‍ സമ്പാദിക്കുന്നുണ്ട് ഇക്കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐപിഎല്‍ അധികൃതരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം ഒരു മത്സരത്തിന് ചിയര്‍ ഗേള്‍സിന് 18,000 മുതല്‍ 30,000 രൂപ വരെ വേതനം കമ്പനി നല്‍കും. ഡാന്‍സ് ടീം വിജയിക്കുകയാണെങ്കില്‍ അവര്‍ക്ക് ബോണസും ലഭിക്കും.

ഓരോ ടീമും ഐപിഎല്‍ സീസണ് 10ല്‍ 14 മത്സരങ്ങളില്‍ കളിച്ചു. ഇതനുസരിച്ച് ഓരോ ചിയര്‍ ഗേള്‍സിനും 4 ലക്ഷം രൂപ വരെയാണ് ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്കായി ടീമുകള്‍ പോകുമ്പോള്‍ കൂടുതല്‍ പണം സമ്പാദിക്കാനാകും.

ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകളുമായി ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയാണെങ്കില്‍ ചിയര്‍ ഗേള്‍സിന്റെ ശമ്പളം അതിലും കൂടും. ഇതിന് 5,000 മുതല്‍ 10,000 വരെ രൂപ വരെ അധികം ലഭിക്കും.

ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുത്ത ടീമുകളുമായി ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയാണെങ്കില്‍ ചിയര്‍ ?ഗേള്‍സിന്റെ ശമ്പളം അതിലും കൂടും. ഇതിന് 5,000 മുതല്‍ 10,000 വരെ രൂപ വരെ അധികം ലഭിക്കും. ഐപിഎല്‍ മാനേജ്മെന്റ് നടത്തുന്ന പാര്‍ട്ടികളിലോ മറ്റേതെങ്കിലും ഷോകളിലോ പങ്കെടുക്കുകയാണെങ്കില്‍ വീണ്ടും ശമ്പളം കൂടും. 10,000 രൂപ വരെയാണ് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനുള്ള വേതനം.

ടൂര്‍ണമെന്റുകളിലെ അവരുടെ പ്രകടനത്തിനു പുറമേ ധരിക്കുന്ന വസ്ത്രങ്ങള്‍ക്കും ലുക്കിലും വരെ അധിക ശമ്പളം ലഭിക്കും. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ 7,000 മുതല്‍ 12,000 രൂപ വരെ അധികം നേടാം.







Comments