
കോഴിക്കോട്: എല്‍.ഡി.എഫിന്റെ ജനജാഗ്രത യാത്രയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഡംബരകാര്‍ ഉപയോഗിച്ചതില്‍ വീഴ്ച പറ്റിയെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ജനജാഗ്രതാ യാത്രയില്‍ കൊടുവള്ളിയിലെ സ്വീകരണ കമ്മിറ്റിക്ക് ജാഗ്രതക്കുറവുണ്ടായെന്നും വിവാദത്തിനിടയാകാവുന്ന വാഹനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ജില്ലാ കമ്മിറ്റി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്നും സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
യാത്ര കോഴിക്കോട് കൊടുവള്ളിയിലെത്തിയപ്പോള്‍ ജാഥാ ക്യാപ്റ്റനായ കോടിയേരി ഉപയോഗിച്ചത് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വാഹനമായിരുന്നു. ഇത് വന്‍വിവാദമായതോടെ കോടിയേരി തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ആരുടെ കാര്‍ ആണെന്ന് നോക്കിയല്ല കാറില്‍ കയറിയതെന്നായിരുന്നു കോടിയേരിയുടെ വാദം.






