ബെംഗളൂരു: നഗരത്തിലെ പ്രീമിയം ഹോട്ടലുകളിലും പബ്ബുകളിലും ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ വ്യവസ്ഥകൾ പാലിക്കാത്തതിനെത്തുടർന്ന് യുബി സിറ്റിയിലെ പ്രശസ്തമായ 'സ്കൈ ലോഞ്ച്' പബ്ബിന്റെ അടുക്കള അധികൃതർ അടപ്പിച്ചു. പരിശോധനയിൽ ഫംഗസ് ബാധിച്ചതും ചീഞ്ഞതുമായ 45 കിലോഗ്രാം കോഴിയിറച്ചിയും ബീഫും ഇവിടെനിന്നും കണ്ടെത്തി. കൂടാതെ, കാലാവധി തീർന്ന് ഏകദേശം 10 ദിവസമായ പാലും തൈരും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
ഉപഭോഗയോഗ്യമല്ലാത്ത 45 കിലോഗ്രാം ചീഞ്ഞ മാംസവും, 6 കിലോഗ്രാം വെജിറ്റബിൾ കട്ട്ലറ്റുകളും പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപയോഗിച്ചുവന്ന 15 ലിറ്റർ പാചക എണ്ണയും ഉദ്യോഗസ്ഥർ നശിപ്പിച്ചു. റോയൽ ചെയിൻ ഹോട്ടൽ, മദ്രാസ് കിച്ചൻ, ടെസ്കോൺ ഹോട്ടൽ, സാഞ്ചെസ് ഹോട്ടൽ തുടങ്ങിയ മറ്റ് പ്രമുഖ സ്ഥാപനങ്ങളിലും പരിശോധന നടത്തി.
പരിശോധനയുടെ ഭാഗമായി മൊത്തം 132 കിലോഗ്രാമിലധികം വരുന്ന ഭക്ഷ്യവസ്തുക്കളും മാംസവും പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തു. റോയൽ ചെയിൻ ഹോട്ടലിൽ നിന്ന് 50 കിലോഗ്രാം താറാവ് ഇറച്ചിയും 5 കിലോഗ്രാം മീനും പിടിച്ചെടുത്തു. മദ്രാസ് കിച്ചനിൽ നിന്ന് കാലാവധി കഴിഞ്ഞ 5 കിലോഗ്രാം ഗ്രീൻ പീസും, ടെസ്കോൺ ഹോട്ടലിൽ നിന്ന് ഫംഗസ് ബാധിച്ച 5 കിലോഗ്രാം കൂണും പരിശോധനയിൽ കണ്ടെത്തി.
അടുക്കളകളുടെ ശുചിത്വം, പാകം ചെയ്യാത്ത മാംസവും പച്ചക്കറികളും വെവ്വേറെ സൂക്ഷിക്കുന്നത് എങ്ങനെ, ഫ്രിഡ്ജുകളുടെ താപനില ക്രമീകരണം, ജീവനക്കാരുടെ ആരോഗ്യ സർട്ടിഫിക്കറ്റുകൾ, വ്യക്തിഗത ശുചിത്വം എന്നിവയും പരിശോധനയിൽ കർശനമായി നിരീക്ഷിച്ചു.

Comments