അബുദാബി: ഇന്ത്യക്കാർക്ക് സൗജന്യ സന്ദർശക വീസ പ്രഖ്യാപിച്ച് യുഎഇ. അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസമാണ് (DCT Abu Dhabi) പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ 20,000 സൗജന്യ വീസകളാണ് അനുവദിക്കുക.
ഓഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നവർ കുറഞ്ഞത് മൂന്ന് ദിവസം അബുദാബിയിൽ താമസിക്കണം. ഇന്ത്യയിലേക്കുള്ള മടക്ക ടിക്കറ്റും നിർബന്ധമാണ്.
പദ്ധതിയിൽ പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയോ അബുദാബിയിലേക്കുള്ള അവധിക്കാല യാത്ര ബുക്ക് ചെയ്യുന്ന യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കാണ് ആനുകൂല്യം ലഭിക്കുക.
അർഹമായ ബുക്കിംഗുകൾക്കുള്ള യുഎഇ എൻട്രി വീസയുടെ മുഴുവൻ ചെലവും DCT അബുദാബി വഹിക്കും. ഇതിലൂടെ അബുദാബിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ സഞ്ചാരികളുടെ യാത്രാച്ചെലവ് കുറയ്ക്കാനാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഇന്ത്യ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണികളിലൊന്നായി തുടരുകയാണെന്ന് DCT അബുദാബി ഡയറക്ടർ ഓഫ് ഇന്റർനാഷണൽ ഓപ്പറേഷൻസ് അബ്ദുല്ല യൂസഫ് പറഞ്ഞു. ഇന്ത്യൻ സഞ്ചാരികൾക്ക് അബുദാബി കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാവുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി യാത്രാ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments