
മുംബൈ: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടു നിരോധനം നടപ്പാക്കുന്നതിന് മുന്‍പ് ബാങ്കുകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമായിരുന്നെന്ന് എസ്.ബി.ഐ മുന്‍ ചെയര്മാന് അരുന്ധതി ഭട്ടാചാര്യ. കൂടുതല്‍ സമയം അനുവദിച്ചിരുന്നെങ്കില്‍ ഇത്രയും സമ്മര്‍ദം അനുഭവിക്കേണ്ടിവരില്ലായിരുന്നു അവര്‍ വ്യക്തമാക്കി.
ഒരുസ്ഥലത്തുനിന്ന് പണം മറ്റൊരിടത്തേക്ക് എത്തിക്കണമെങ്കില്‍ പല നടപടിക്രമങ്ങളുണ്ട്. പോലീസ് സഹായം വേണം, സുരക്ഷ ഒരുക്കണം, വാഹനങ്ങള്‍ വേണം. അതൊരു വലിയ ജോലിയാണെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നോട്ടു നിരോധനം കൊണ്ട് ഗുണമുണ്ടായോ എന്നറിയാനും കൂടുതല്‍ സമയം വേണമെന്നും എന്നാല്‍ ചില ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നികുതി അടയ്ക്കുന്നവരുടെ എണ്ണം 40 ശതമാനം കൂടിയെന്നും അവര്‍ വ്യക്തമാക്കി.
അതുമാത്രമല്ല സാങ്കേതികവിദ്യകൊണ്ട് ലക്ഷക്കണക്കിന് അക്കൗണ്ടുകള്‍ പെട്ടെന്ന് പരിശോധിക്കാന്‍ കഴിയുമെന്നും അതിനാല്‍ ഇത്തരക്കാരെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.






