
ന്യുഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം രാജ്യമെമ്പാടും 'കരിദിന'മായി ആചരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയത്.
നവംബര്‍ എട്ട് ഇന്ത്യക്ക് ദുഃഖത്തിന്റെ ദിനമാണ്. നോട്ട് നിരോധനം മഹാദുരന്തമായിരുന്നുവെന്നും ജനങ്ങളുടെ വികാരം മനസ്സിലാക്കാന്‍ മോഡിക്ക് കഴിയുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
2016 നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കാണ് രാജ്യത്ത് അന്നുവരെ നിലവിലുണ്ടായിരുന്ന 500 രൂപ, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നവംബര്‍ എട്ടിന് രാജ്യവ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.






