
കാര്‍ക്കള: 21 മദ്രസാ വിദ്യാര്‍ത്ഥികളെയും കൊണ്ട് അധ്യാപകന് മുങ്ങി. പോലീസ് നടത്തിയ അന്വേഷണത്തില്‍ അധ്യാപകനെയും വിദ്യാര്‍ത്ഥികളെയും റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി. കര്‍ണാടകയിലെ കാര്‍ക്കളയിലാണ് സംഭവം. ബീഹാര്‍ സ്വദേശിയായ മുഹമ്മദ് ത്വയ്യിബാണ് മദ്രസ മാനേജ്മെന്റിനെ അറിയിക്കാതെ പുലര്‍ച്ചെ രണ്ടു മണിയോടെ വിദ്യാര്‍ത്ഥികളെയും കൊണ്ട് മുങ്ങിയത്.
മദ്രസ അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉഡുപ്പി, കാര്‍വാര്‍ പോലീസ് സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഉത്തര കന്നഡ ജില്ലയിലെ കുംട്ടയില്‍ വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ത്ഥികളെല്ലാം ബീഹാറില്‍ നിന്നുള്ളവരാണ്. ത്വയ്യിബാണ് ഇവരെ മതപഠനത്തിനായി കര്‍ണാടകയിലേക്ക് കൊണ്ടുവന്നത്.
വിദ്യാര്‍ത്ഥികളുടെ യാത്രാ ചിലവുകള്‍ മദ്രസ മാനേജ്മെന്റാണ് വഹിച്ചത്. എന്നാല്‍ ത്വയ്യിബ് കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങിയിരുന്നു. ഇതു തിരിച്ചുകൊടുക്കാന്‍ മദ്രസ മാനേജ്മെന്റ് നിര്‍ദേശിച്ചതോടെയാണ് അധ്യാപകന് ആരെയും അറിയിക്കാതെ കുട്ടികളെയും കൂട്ടി സ്ഥലംവിട്ടത്.






