
ലണ്ടന്‍: 27 കോടിയോളം 'ഫേക്ക് അക്കൗണ്ടുകള്‍' തിരിച്ചറിഞ്ഞതായി ഫേസ്ബുക്ക്. ബുധനാഴ്ച പുറത്തിറക്കിയ മൂന്നാം പാദ റിപ്പോര്‍ട്ടിലാണ് ഫേസ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കണക്കു കൂട്ടിയിരുന്നതിനെക്കാള് ദശലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
'ദ ടെലഗ്രാഫ്' ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2017 ലെ മൂന്നാം പാദത്തിലെ 210 കോടി ഉപയോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ ഇതില്‍ 2-3 ശതമാനത്തോളം പേര് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ജൂലൈയില്‍ ഈ കണക്ക് ഒരു ശതമാനമായിരുന്നു.






