കൊല്ലം: കൊല്ലം തെന്മലയില് വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ കൊട്ടരക്കര പുത്തൂര്‍ കരിമ്പിന് പുഴ കോട്ടൂര്‍ വീട്ടില്‍ അഖില്‍ (23) ആണ് മരിച്ചത്. സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതര പരുക്കളുമായി നാല് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ പുല്ലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച വൈകുന്നേരം മുന്നരയോടെയായിരുന്നു സംഭവം. തൂത്തുക്കുടിയില്‍ നിന്നും ചങ്ങനാശ്ശേരിക്ക് പോവുകയായിരുന്ന തമിഴ്നാട് സര്‍ക്കാരിന്റെ ബസ്സാണ് അപകടമുണ്ടാക്കിയത്. ഡാമിന് അടുത്തുള്ള ഇറക്കം ഇറങ്ങിവരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് ആദ്യം എതിരേ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

Comments