
കൊല്‍ക്കത്ത: കാമുകിയെ കൊന്ന് പെട്ടിയിലാക്കിയ ഡോക്ടര്‍ അറസ്റ്റില്‍. കൊല്‍ക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ മിര്‍സ റഫീഖിനെയാണ് ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട പെണ്കുട്ടിയുമാതി പ്രതി പ്രണയത്തിലായിരുന്നു. മൂന്ന് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ അടുത്തകാലത്തായി ചില പ്രശ്നങ്ങള്‍ ഉണ്ടാവുകയും തുടര്‍ന്ന് പെണ്‍കുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിര്‍സ പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും. പിന്നീട് മൃതദേഹം ഒരു സ്യുട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.






