ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കലിന് ശേഷം കശ്മീരില്‍ കല്ലേറ് കുറഞ്ഞുവെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. നോട്ട് അസാധുവാക്കല്‍ പണത്തിന്റെ വരവിനെ കാര്യമായി ബാധിച്ചുവെന്നും 500,1000 രൂപ നോട്ട് നിരോധനത്തോടെ പണത്തിന്റെ അപര്യാപ്തത ഉണ്ടായതാണ് ഇതിന് കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിഷേധ പ്രകടനങ്ങളും കല്ലേറും മാത്രമല്ല ഇടതുപക്ഷ തീവ്രവാദം നിലനില്‍ക്കുന്ന ജില്ലകളിലെ നക്സല്‍ പ്രവര്‍ത്തനങ്ങളിലും കാര്യമായ കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യ കുറച്ചുകൂടി സുതാര്യവും സത്യസന്ധവുമായ സാമ്പത്തിക സംവിധാനത്തിലേയ്ക്ക് നീങ്ങി. നോട്ട് അസാധുവാക്കല്‍ കൊണ്ടുള്ള മെച്ചങ്ങള്‍ ചിലയാളുകള്‍ക്ക് ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും അടുത്ത തലമുറ 2016 നവംബറിന് ശേഷമുള്ള സാമ്പത്തിക വികസനത്തെ അഭിമാനത്തോടെ നോക്കിക്കാണുമെന്നും ജെയ്റ്റ്ലി അവകാശപ്പെടുന്നു.

Comments