രാജ്യസഭ എംപി സ്ഥാനം നിഷേധിച്ച് മുന്‍ റിസര്‍വ്വ ബാങ്ക് ഗവര്‍ണറും സാമ്പത്തീക വിദഗ്ധനുമായ രഘുറാം രാജന് രംഗത്ത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ചത്. നിലവില്‍ ഷിക്കാഗോ സര്‍വകലാശാലയിലെ അധ്യാപകനാണ് രഘുറാം രാജന്.
ആപ്പിന് ജനുവരിയില്‍ മൂന്ന് ഒഴിവുകളാണ് രാജ്യസഭയിലേക്കുള്ളത് ഇതില്‍ ആദ്യത്തേതായിരുന്നു രഘുറാം രാജന് ഉണ്ടായിരുന്നത്. പാര്‍ട്ടിക്ക് പുറത്തുനിന്നുള്ളവരെയും മറ്റു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉള്‍പ്പെടുത്തുവാനാണ് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കേജ്രിവാളിന്റെ ഉദ്ദേശം.
ഇപ്പോള്‍ ഷിക്കാഗോ സര്‍വകലാശാലയിലെ മുഴുവന്‍ സമയ ജോലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.






