
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ മധ്യവയസ്കനെ സഹോദരന് കൊലപ്പെടുത്തി. ഫോര്‍ട്ട് കൊച്ചിക്ക് സമീപം ചുള്ളിക്കലിലാണ് മധ്യവയസ്കനെ സ്വന്തം സഹോദരന് കൊലപ്പെടുത്തിയത്.
വാരിക്കാട്ട് നെല്‍സണ്‍(45) ആണ് കൊല്ലപ്പെട്ടത്. നെല്‍സന്റെ സഹോദരന് ബാബു വിന്‍സെന്റ് ആണ് കൊല നടത്തിയതെന്ന് പോലീസ് പറയുന്നു. എന്തിനാണ് കൊല നടത്തിയതെന്നുള്പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തമായിട്ടില്ല. ഇയാള്‍ മറ്റൊരു സഹോദരനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ തുടരുകയാണ്






