
തെരഞ്ഞെടുപ്പില്‍ വൈകിട്ട് അഞ്ച് മണി വരെ കേരളത്തില്‍ രേഖപ്പെടുത്തിയത് 75.10 ശതമാനം പോളിംഗ്. 2 കോടി 3 ലക്ഷം പേര്‍ ഇതുവരെ വോട്ട് ചെയ്‌തു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഔദ്യോഗിക കണക്ക്.
സംസ്ഥാനത്ത് ആകെ 2 കോടി 71 ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ആയിരത്തോളം പോളിംഗ് ബൂത്തുകളില്‍ ഇപ്പോഴും വോട്ടര്‍മാരുടെ ക്യൂ തുടരുന്നതിനാല്‍ മികച്ച കണക്കിലേക്ക് കേരളത്തിലെ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. 80 ശതമാനത്തിന് മുകളില്‍ പോളിംഗ് കേരളത്തില്‍ ഉറപ്പിക്കാം എന്നാണ് സൂചന.1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 മാത്രമായിരുന്നു.






