
കുമളി : കുമളി മുരുക്കടിയില്‍ അജ്ഞാത സംഘം കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. തോട്ടം തൊഴിലാളികളുടെ സമയോചിതമായ ഇടപെടലിലാണ് കുട്ടികളെ രക്ഷപെടുത്താനായത്.
കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്തായിരുന്നുസംഭവം. കുട്ടികളുടെ വായ മൂടിപ്പിടിച്ച് കടത്താനായിരുന്നു ശ്രമം. ഇത് തോട്ടം തൊഴിലാളികള്‍ കണ്ടതോടെ അജ്ഞാത സംഘം കുട്ടികളെ കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ ശേഷം രക്ഷപെട്ടു. തുടര്‍ന്ന് സമീപവാസികളാണ് കുട്ടികളെ കുളത്തില്‍ നിന്നും രക്ഷിച്ചത്.






