
ന്യൂഡല്‍ഹി: ജിഷ്ണു കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗൗരവമുള്ള കേസുകള്‍ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. കേസിന്റെ അന്വേഷണം നടത്താന്‍ പോലീസിന് താല്‍പ്പര്യമില്ലേ എന്നും കോടതി ആരാഞ്ഞു. കേസ് ഡയറി സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പോലീസിന്റെ ആവശ്യവും കോടതി നിരാകരിച്ചു.
ഡയറി നാളെ തന്നെ ഹാജരാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ടത്തെണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി സര്‍ക്കാറിനെ വിമര്‍ശിച്ചത്.






