
ന്യൂഡല്‍ഹി : വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഗൗതംപൂരിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മുഹമ്മദ് സുല്‍ത്താന്‍ (16) ആണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍ നിന്നും വീട്ടിലേയ്ക്ക് വരികയായിരുന്ന സുല്‍ത്താനെ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു. അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്.






