
ദേവികുളം: മൂന്നാറിലെ ഭൂമി പ്രശ്നത്തിന്റെ പേരില്‍ വീണ്ടും കൊമ്പുകോര്‍ത്ത് സിപിഎമ്മും-സിപിഐയും. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ തീരുമാനങ്ങള്‍ വനം-റവന്യൂ വകുപ്പുകള്‍ അട്ടിമറിക്കുകയാണെന്ന് സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന് ആരോപിച്ചു. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കാനാണ് ഇരു വകുപ്പുകളുടെയും ശ്രമമെന്നും എംഎല്‍എ തുറന്നടിച്ചു.
മൂന്നാറിലെ ഭൂമി പ്രശ്നത്തിന്റെ പേരില്‍ പൊട്ടിത്തെറിച്ച എംഎല്‍എ ദേവികുളം സബ് കളക്ടര്‍ വി.ആര് പ്രേംകുമാറിനെതിരെയും ആരോപണം ഉയര്‍ത്തി. കോപ്പിയടിച്ച് ഐഎഎസ് നേടിയ ആളാണ് പ്രേംകൂമാര്‍ എന്നും, മറ്റാരുടെയോ പ്രേരണയാലാണ് അയാള്‍ പ്രവര്‍ത്തിക്കുന്നതെന്നും കളക്ടര്‍ക്കെതിരെ രാജേന്ദ്രന് ആരോപണം ഉയര്‍ത്തുകയായിരുന്നു.
ജോയ്സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിക്കെതിരെ നടപടിയെടുത്തതിനു പിന്നാലെയാണ് ദേവികുളം കളക്ടറെ അപമാനിക്കുന്ന തരത്തില്‍ ആരോപണം ഉയര്‍ത്തിയത്.






