
ന്യൂഡല്‍ഹി: ജിഷ്ണു കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. കേസ് സി.ബി.ഐയ്ക്ക് വിടാന്‍ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാരിനോട് സുപ്രീംകോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐക്ക് വിടുന്നതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടും ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടോ, ബന്ധുക്കളുടെ അപേക്ഷയോ പരിഗണിച്ചായിരുന്നോ തീരുമാനമെന്ന് വ്യാഴാഴ്ച ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷം ജിഷ്ണുകേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിടണമെന്ന അമ്മ മഹിജയുടെ ഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കും.
ഷഹീര്‍ ഷൗക്കത്തലി കേസില്‍ കൃഷ്ണദാസിനും, ജിഷ്ണുക്കേസില്‍ പാമ്പാടി നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിനും ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും കോടതിയുടെ പരിഗണനയിലാണ്.






