തിരുവനന്തപുരം: പിടികൂടുമെന്ന് പറഞ്ഞ് വിരട്ടരുതെന്നും വളർന്ന പാർട്ടി വേറെയാണെന്നുമുള്ള മട്ടിലുള്ള അർജുൻ ആയങ്കിയുടെ വെല്ലുവിളി ഏറ്റെടുത്ത് കേരള പൊലീസ്.അതേസമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പൊലീസിനുമെതിരെ എന്ന മട്ടിൽ ഫേസ്ബുക്കിൽ വരുന്ന പോസ്റ്റുകൾ മറ്റാരോ ഇടുന്നതാണെന്ന് പൊലീസ് സംശയിക്കുന്നു. അങ്ങനെയെങ്കിൽ ആയങ്കിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ആളും പിടിയിലാവും.
വെല്ലുവിളി ഉയർത്തുന്ന പ്രതിയെ ഉടൻ പിടികൂടണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പൊലീസിനു നിർദേശം നൽകി. തുടർന്ന് നടത്തിയ തിരച്ചിലിൽ എറണാകുളം ടവർ ലൊക്കേഷനാണ് ആയങ്കിയുടെ അവസാന ലൊക്കേഷൻ എന്ന് സൂചന ലഭിക്കുന്നു. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതും ആയങ്കിക്ക് തിരിച്ചടിയാവും.
കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ കീഴടങ്ങില്ലെന്ന് പ്രതി അര്‍ജുന്‍ ആയങ്കി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ജാമ്യം ലഭിച്ചശേഷം മാത്രമേ പുറത്തുവരൂ എന്നാണ് നിലപാട്. ഇതിനായി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.
പൊലീസിനെ വെല്ലുവിളിച്ചവര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ ഫേസ്ബുക്ക് മറുപടി.

Comments