കൊച്ചി: ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കില്ലെന്ന് ആവര്‍ത്തിച്ച് സി.ബി.ഐ. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ബി.ഐ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. കേസുകളുടെ ബാഹുല്യം കാരണം ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്നാണ് സി.ബി.ഐ നിലപാട്. സി.ബി.ഐ അന്വേഷിക്കാന്‍ മാത്രം പ്രാധാന്യമുള്ള കേസല്ല ജിഷ്ണു കേസെന്നും സി.ബി.ഐ വ്യക്തമാക്കി. ജിഷ്ണു കേസ് ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ നേരത്തെ സുപ്രീം കോടതിയിലും വ്യക്തമാക്കിയിരുന്നു.
നേരത്തെ സി.ബി.ഐയുടെ നിലപാട് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാത്തതില്‍ സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസ് ഏറ്റെടുക്കില്ലെന്ന സി.ബി.ഐ നിലപാടിനെയും കോടതി വിമര്‍ശിച്ചിരുന്നു. സി.ബി.ഐ അന്വേഷണത്തിന് വിജ്ഞാപനം വന്ന് നാല് മാസം കഴിഞ്ഞാണ് കേസ് ഏറ്റെടുക്കില്ലെന്ന് സി.ബി.ഐ അറിയിച്ചത്. ഇതാണ് കോടതിയുടെ രൂക്ഷവിമര്‍നം ക്ഷണിച്ചു വരുത്തിയത്.






