
157 വര്‍ഷം മുന്‍പ് സ്മാര്‍ട്ഫോണ്‍ ഉണ്ടായിരുന്നെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ തമാശ പറയതെന്നു പറയാന്‍ വരട്ടെ, ഓസ്ട്രിയന്‍ ചിത്രകാരന് ഫെര്‍ഡിനാന്‍ഡ് ജ്യോര്‍ജ് വ്ലാഡ് മുള്ളര്‍ 1860ല്‍ വരച്ചതെന്നു കരുതുന്ന ചിത്രത്തിലാണ് സ്മാര്‍ട്ട് ഫോണിന്റെ സാന്നിധ്യം ചിലര്‍ കണ്ടെത്തിയത്. സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത കാലത്തെ പെയിന്റിംഗിലും സ്മാര്‍ട്ട് ഫോണ്‍ ഇടം നേടിയിട്ടുണ്ടെന്നാണ് തെളിവുകളിലൂടെ വാദിക്കുന്നത്.
മ്യൂണിക്കിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രം കണ്ട ഗ്ലാസ്ഗോ സ്വദേശി പീറ്റര്‍ റസല്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയത്. മണ്‍പാതയിലൂടെ നടന്നു വരുന്ന കാമുകിയും അവളെ കാത്തിരിക്കുന്ന കാമുകനുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ കാമുകി കൈയിലേന്തിയിരിക്കുന്നത് സ്മാര്‍ട്ട് ഫോണാണ് എന്നാണ് പുതിയ കണ്ടെത്തല്‍.കഴിഞ്ഞ 157 വര്‍ഷമായി മറ്റാരും ശ്രദ്ധിക്കാതിരുന്ന കാര്യം തനിക്ക് കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റസല്‍ പറഞ്ഞു. എന്നാല്‍, സംഗതി സ്മാര്‍ട്ട് ഫോണ്‍ ഒന്നുമല്ല പുസ്തകമാണെന്നാണ് ചിത്രനിരീക്ഷകരുടെ അഭിപ്രായം.






