ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ കാളയുടെ കുത്തേറ്റ് വിദേശ വിനോദസഞ്ചാരി മരിച്ചു. അര്‍ജന്റീനയില്‍നിന്ന് എത്തിയ ജോണ്‍ പാബ്ലോ ലാബി(29) ആണ് മരിച്ചത്. ശനിയാഴ്ചയാണ് പാബ്ലോയ്ക്ക് കാളയുടെ കുത്തേറ്റത്. മറ്റൊരാള്‍ക്കൊപ്പം ജയ്പൂരിലെ കാഴ്ചകള്‍ കാണുന്നതിനിടെ തെരുവില്‍ അലഞ്ഞുനടന്ന കാളയുടെ കുത്തേറ്റ് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു.
ഉടന്‍തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഒകേ്ടാബര്‍ 27 നാണ് പാബ്ലോ ഇന്ത്യയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവം അര്‍ജന്റീന എംബസിയെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് രാജസ്ഥാനിലെ ജയ്പൂര്‍. നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 2012 ലെ ലൈവ് സ്റ്റോക്ക് സെന്‍സസ് പ്രകാരം 50 ലക്ഷം കാലികളാണ് രാജ്യത്തെ തെരുവുകളില്‍ അലഞ്ഞുനടക്കുന്നത്.

Comments