
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം ഗോവ എഫ്.സിക്ക്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ്.സിയെ ഗോവ 3-2ന് പരാജയപ്പെടുത്തി. ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങള്‍ സമനിലയായിരുന്നു.
കളിയുടെ ആദ്യ പകുതിയില്‍ തന്നെ ടീമിനെ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിച്ച് ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഗോവയ്ക്ക് കഴിഞ്ഞു. 25-ാം മിനിറ്റില്‍ ഗോവയുടെ ഫെരാന്‍ ടെലിച്ചീയാണ് നാലാം സീസണിലെ ആദ്യ ഗോള്‍ നേടിയത്. 29-ാം മിനിറ്റില്‍ മാനുവല്‍ ബ്രൂണോ ഗോവയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. മാന്‍ഡര്‍ റാവു ദേശായിയിലൂടെ മുന്നാം ഗോളും നേടി ഗോവ ആധിപത്യം ഉറപ്പിച്ചു.
രണ്ടാം പകുതിയില്‍ ചെന്നൈ കളിയിലേക്ക് തിരിച്ചുവന്നുവെങ്കിലും വിജയിക്കാനായില്ല. ചെന്നൈയ്ക്ക് വേണ്ടി ഇനിഗോ സപാറ്റേരിയ, റാഫേല്‍ ആഗസ്റ്റോ എന്നിവര്‍ ഓരോ ഗോള്‍ നേടി. ആദ്യ ജയം നേടിയ പോയിന്റ് പട്ടികയില്‍ മൂന്ന് പോയിന്റ് സ്വന്തമാക്കി.






