
തെലുങ്കിലെ വിലപിടിപ്പുള്ള താരമാണ് മഞ്ചു ലക്ഷ്മി. അവതാരക, നടി, നിര്‍മാതാവ്, തുടങ്ങി നിരവധി വിശേഷണങ്ങള്‍ ഈ നടിക്കു നല്‍കാം. ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങളില്‍ ഉപയോഗിക്കുന്ന ആസ്റ്റണ്‍ മാര്ട്ടിന് കാര്‍ സ്വന്തമാക്കിയതാണ് താരത്തെ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറച്ചിരിക്കുന്നത്.
ആസ്റ്റണ്‍ മാര്ട്ടിന് ലൈനപ്പിലെ ഏറ്റവും പുതിയ കാര്‍ ഡിബി 11 നാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കരൂത്തും അതോടൊപ്പം തന്നെ ആഡംബരവും ഒരുപോലെ നല്കുന്ന ഈ കാറിന് ഏകദേശം 4.27 കോടി രൂപയാണ് എക്സ്ഷോറും വില.






