
ഇംഫാല്‍: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനുവേണ്ടി വിമാനം വൈകിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രിയോട് വനിതാ ഡോക്ടര്‍ തട്ടിക്കയറി. മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം.
ഗുരുതര നിലയില്‍ കിടക്കുന്ന രോഗിയെ ചികിത്സിക്കാന്‍ യാത്ര തിരിച്ച വനിതാ ഡോക്ടറാണ് മന്ത്രിയോട് ക്ഷുഭിതയായി തട്ടിക്കയറിയത്. 2.45 നു പുറപ്പെടേണ്ട വിമാനമാണ് വിവിഐപിക്കുവേണ്ടി അധികൃതര്‍ വൈകിപ്പിച്ചത്. മന്ത്രിയോട് ക്ഷുഭിതയാകുന്ന വനിതാ ഡോക്ടറുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തു വിട്ടിട്ടുണ്ട്.
കൈചൂണ്ടി തട്ടിക്കയറുന്ന യുവതിയെ ശാന്തയാക്കാന് മന്ത്രി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇനി ഇത് ആവര്‍ത്തിക്കരുതെന്നും, വിമാനം ഇനിയും വൈകില്ലെന്ന് തനിക്ക് എഴുത്തിത്തരണമെന്നും ഡോക്ടര്‍ മന്ത്രിയോട് ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇടപെടാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനോടും യുവതി ദേഷ്യപ്പെടുന്നുണ്ട്.
WATCH:Angry passenger shouts at Union Minister KJ Alphons at Imphal Airport after flights were delayed due to VVIP arrival schedule #Manipur pic.twitter.com/0EWHjIA30n
— ANI (@ANI) November 22, 2017






