കൊല്‍ക്കത്ത: തിബറ്റ് വിഷയത്തില്‍ നിലപാട് മാറ്റി ദലൈലാമ. തിബറ്റ് ചൈനയ്ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വികസനമാണ് തിബറ്റ് ആഗ്രഹിക്കുന്നതെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. ഇടയ്ക്ക് ചില സംഘര്‍ഷങ്ങളുണ്ടായിരുന്നെങ്കിലും ചൈനയും തിബറ്റും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊല്‍ക്കത്തയില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തിബറ്റന്‍ ആത്മീയ നേതാവ്.
കഴിഞ്ഞത് കഴിഞ്ഞു, തിബറ്റ് ചൈനയ്ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ട വികസനമാണ് ആഗ്രഹിക്കുന്നത്. തിബറ്റന്‍ ജനതയുടെ സംസ്കാരരവും പാരമ്പര്യവും ചൈന മാനിക്കണമെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു. തിബറ്റിന് വ്യത്യസ്തമായ സംസ്കാരവും പാരമ്പര്യമുണ്ട്. ചൈനീസ് ജനത അവരുടെ രാജ്യത്തെ സ്നേഹിക്കുന്നത് പോലെ തിബറ്റന്‍ ജനത അവരുടെ രാജ്യത്തെ സ്നേഹിക്കുന്നുവെന്നും ദലൈലാമ പറഞ്ഞു.






