
ടാറ്റ വിപണിയില്‍ എത്തിച്ച എസ്.യു.വി വാഹനമായ നെക്സോണ്‍ ടാറ്റ മോട്ടേഴ്സിനു നേട്ടമാകുന്നു. വിപണിയുടെ ആവശ്യം മുന്‍നിര്‍ത്തി നെക്സോണിന്റെ ഉല്‍പ്പാദനം ഇടരട്ടിയാക്കാനൊരുങ്ങുകയാണ് കമ്പനി ഇപ്പോള്‍. പതിനായിരത്തിലേറെ ബുക്കിങുകള്‍ വാരിക്കൂട്ടിയ നെക്സോണ്‍ ലഭിക്കാന്‍ ഇപ്പോള്‍ മൂന്ന് മാസത്തോളം കാത്തിരിക്കേണ്ട സാഹചര്യമാണ്. ഉല്‍പ്പാദനം ഉയര്‍ത്തി ആവശ്യക്കാര്‍ക്ക് ആറാഴ്ചയ്ക്കുള്ളില്‍ പുതിയ നെക്സോണ്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
സെപ്റ്റംബറിലാണ് ടാറ്റ മോട്ടോഴ്സ് നെക്സോണ്‍ വിപണിയില്‍ എത്തുന്നത്. പെട്രോള്‍ മോഡലുകള്‍ക്ക് 5.85 ലക്ഷം രൂപ മുതലും ഡീസല്‍ വകഭേദങ്ങള്‍ക്ക് 6.85 ലക്ഷം രൂപ മുതലുമാണ് വില. പൂന്നെയ്ക്കടുത്ത് രഞ്ജന്‍ഗാവിലുള്ള ശാഖയിലാണ് ടാറ്റ മോട്ടേഴ്സ് നെക്സോണ്‍ ഉല്‍പ്പാദിപ്പിക്കുന്നത്.
കഴിഞ്ഞ മാസങ്ങള്‍ക്കിടയില്‍ വിപണി താല്പര്യപൂര്വ്വം കാത്തിരുന്ന അവതരണമായിരുന്നു ടാറ്റ നെക്സോണിന്റേത്. അതുകൊണ്ടു തന്നെ കാര്യമായ ബുക്കിങ്ങും നെക്സോണിന് ലഭിച്ചു. പ്രതിമാസം 5,500-6,000 നെക്സോണ്‍ നിര്‍മ്മിക്കാനാണ് ടാറ്റ മോട്ടേഴ്സ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ തുടക്കത്തില്‍ നെക്സോണ്‍ ഉല്‍പ്പാദനം പ്രതിമാസം മൂവായിരത്തോളം യൂണിറ്റിലെത്തിയതാണ് വിനയായത്.






