
വാഷിങ്ടണ്‍: പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ലഭിക്കുമോ എന്ന കാര്യം വ്യക്തമാക്കാത്തതിനാല്‍ ടൈംസ് മാസികയുടെ ഫോട്ടോഷൂട്ടും അഭിമുഖവും വേണ്ടെന്നു വച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
Time Magazine called to say that I was PROBABLY going to be named “Man (Person) of the Year,” like last year, but I would have to agree to an interview and a major photo shoot. I said probably is no good and took a pass. Thanks anyway!
— Donald J. Trump (@realDonaldTrump) November 24, 2017
വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തെതു പോലെ മാന്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കാനായി ടൈംസ് മാസിക വിളിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. ഞാന്‍ അത് വേണ്ടെന്നു വച്ചു ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
2016 ലെ പേഴ്സണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ട്രംപിനായിരുന്നു ലഭിച്ചത്. പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്ന തലക്കെട്ടിലായിരുന്നു ട്രംപിനെ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു കൊണ്ടുള്ള എഡിഷന് ടൈംസ് പുറത്തിറക്കിയത്. 2012, 2014, 2015 വര്‍ഷങ്ങളില്‍ തന്നെ പേഴ്സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കാത്തതില്‍ ട്വിറ്ററിലൂടെ ട്രംപ് അതൃപ്തി അറിയിച്ചിരുന്നു.






