
തിരുവനന്തപുരം : ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് എം.പി.വീരേന്ദ്രകുമാറുമായി ചര്‍ച്ച നടന്നിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, എല്‍ഡിഎഫിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് വീരേന്ദ്ര കുമാറും രംഗത്തെത്തി. ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഇപ്പോള്‍ യുഡിഎഫിലാണ് പ്രവര്‍ത്തിക്കുന്നത്. നിതീഷ് കുമാര്‍ നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
വീരേന്ദ്ര കുമാര്‍ ഇടതു മുന്നണിയിലേക്ക് വരുന്നത് സംബന്ധിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും പ്രതികരിച്ചു. ജെഡിയു സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ല. വീരേന്ദ്ര കുമാര്‍ ആവശ്യപ്പെടുകയാണെങ്കില് ജെഡിയുവിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്നും വൈക്കം വിശ്വന് കൂട്ടിച്ചേര്‍ത്തു.






