
ടെലിവിഷന്‍ വാര്‍ത്താവതാരകനായും റിപ്പോര്‍ട്ടറായും പ്രവര്‍ത്തിക്കുന്നത് ന്യൂസ് കാസ്റ്റര്മാരാണ്. വാര്‍ത്തകളും ബുള്ളറ്റിനുകളും അവതരിപ്പിക്കുന്നത് ഇവരാണ്.
വാര്‍ത്തകള്‍, ന്യൂസ്ഫ്ളാഷുകള്, അഭിമുഖങ്ങള്‍ എന്നിവ തയാറാക്കുന്നതിലും വാര്‍ത്താസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ന്യൂസ് എഡിറ്റര്‍മാരെ സഹായിക്കുന്നതും ഇവരാണ്.
പരിപാടികള്‍ തയാറാക്കുന്നതിനാവശ്യമായ വസ്തുതകളും പശ്ചാത്തല വിവരങ്ങളും ശേഖരിക്കുന്നത് ന്യൂസ് കാസ്റ്റര്മാരാണ്. സര്‍വകലാശാല വിദ്യാഭ്യാസത്തിനു പുറമേ ടി.വി/റേഡിയോ ജേര്‍ണലിസത്തില്‍ ബിരുദാനന്തരബിരുദം/ഡിപ്ലോമ കൂടിയുള്ളവര്‍ക്ക് ഈ രംഗത്ത് പ്രവര്‍ത്തിക്കാം. നന്നായി സംസാരിക്കാനും എഴുതാനും കഴിയണം.
നല്ല കമ്പ്യൂട്ടര്‍ പരിജ്ഞാനവും വേണം. ദേശീയ അന്തര്‍ദ്ദേശീയ വിഷയങ്ങളില്‍ നല്ല അറിവും ഉണ്ടായിരിക്കണം. പ്രക്ഷേപണയോഗ്യമായ ശബ്ദവും പ്രസന്നമായ വ്യക്തിത്വവും അവതാരകനുണ്ടായിരിക്കണം.
സമചിത്തതയോടെ, ആത്മവിശ്വാസത്തോടെ സമയോചിതമായി പ്രവര്‍ത്തിക്കാനുള്ള കഴിവും കൂടിയേ തീരൂ. സൂക്ഷ്മശ്രദ്ധയും ബുദ്ധിയും എപ്പോഴും വച്ചുപുലര്ത്തേണ്ടിവരും. മുന്നൊരുക്കങ്ങളില്ലാതെ തല്സമയവിവരണങ്ങള് നിര്‍വഹിക്കാനുള്ള കഴിവ് അവതാരകനാവശ്യമാണ്. അനുഭവപരിചയത്തിലൂടെ കഴിവു വളര്‍ത്തിയെടുക്കാനാവും.
ഏതെങ്കിലും ചാനലില്‍/റേഡിയോയില്‍ അവതാരകനാകാന്‍ ശ്രമിക്കുക. ലൈവ് പരിപാടികളുടെ അവതാരകനാകുന്നതിലൂടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ കഴിയും. നല്ല പ്രതിഫലം ലഭിക്കുമെങ്കിലും കടുത്ത മത്സരവും നിലനില്‍ക്കുന്ന മേഖലയാണ്.

