
കൊച്ചി: ടി.പി. സെന്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. അവധിയെടുക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന് ആരോപിച്ചുള്ള കേസിലെ നടപടി റദ്ദാക്കാന്‍ സെന്‍കുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.
തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ട അന്വേഷണമാണു ഹൈക്കോടതി റദ്ദാക്കിയത്. അവധിക്കാലത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുവാന്‍ വ്യാജ രേഖയുണ്ടാക്കിയെന്ന ആരോപണത്തില്‍ സെന്‍കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.






