
ജനതയുടെ സംസ്ക്കാരം, ആചാരങ്ങള്‍, കീഴ്വഴക്കങ്ങള് എന്നിവയെപ്പറ്റി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സോഷ്യോളജി നന്നായിണങ്ങും. സോഷ്യോളജി പഠിച്ചവര്‍ സിവില്‍ സര്‍വീസുകളിലും നരവംശശാസ്ത്രം, പരിസ്ഥിതി എന്നീ മേഖലകളിലും ജോലി നോക്കുന്നുണ്ട്.
ഈ മേഖലയില്‍ ഉയര്‍ന്ന യോഗ്യതകളുള്ളവര്‍ സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങളിലും യു.എന്‍. പോലുള്ള രാജ്യാന്തര സ്ഥാപനങ്ങളുടെ വികസന പ്രോജക്ടുകളിലും ജോലി ചെയ്യുന്നുണ്ട്.
എം.എസ്.ഡബ്ല്യു. യോഗ്യത കൂടി നേടി പേഴ്സണല്‍/ ലേബര്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരായും അധ്യാപകരായും ജോലി ചെയ്യാം.
സോഷ്യോളജി ബിരുദധാരികള്‍ക്ക് മാസ് കമ്യൂണിക്കേഷന്‍, ലോ, മാനേജ്മെന്റ് ്എന്നിവയിലൊന്ന് തെരഞ്ഞെടുക്കാം. സോഷ്യോളജി കോഴ്സ് നടത്തുന്ന പ്രമുഖ സ്ഥാപനങ്ങള്‍ ചുവടെ:
യൂണിവേഴ്സിറ്റി ഓഫ് കേരള (തിരുവനന്തപുരം), യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ് (കോഴിക്കോട്), എം.ജി. യൂണിവേഴ്സിറ്റി (കണ്ണൂര്‍), ആന്ധ്രാ യൂണിവേഴ്സിറ്റി (ബംഗളൂരു), ഭാരതിയാര്‍ യൂണിവേഴ്സിറ്റി (കോയമ്പത്തൂര്‍), ഡോ. ബി.ആര്. അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (മൈസൂര്‍), കര്‍ണാടക യൂണിവേഴ്സിറ്റി (ധര്‍വാര്‍), മധുരൈ കാമരാജ് യൂണിവേഴ്സിറ്റി (മധുര), മനോന്മണ്യം സുന്ദര്‍നാര്‍ യൂണിവേഴ്സിറ്റി (തിരുനല്‍വേലി), ശ്രീ വെങ്കടേശ്വരം യൂണിവേഴ്സിറ്റി (തിരുപ്പതി).

