
വയനാട് : പുല്പ്പള്ളിയില് ഒരു കോടി രൂപയുടെ നിരോധിത നോട്ടുകള് പിടികൂടി. നോട്ടുകള് കൈമാറാന് ശ്രമം നടത്തിയ അഞ്ചംഗ സംഘത്തെയാണ് പോലീസ് പിടികൂടിയത്. പുല്പ്പള്ളിയില് നിന്നാണ് മാനന്തവാടി ഡിവൈഎസ്പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. ഇരിട്ടി സ്വദേശികളായ രണ്ടുപേരും വയനാട് സ്വദേശികളായ മൂന്നുപേരുമാണ് പിടിയിലായത്.
50 ലക്ഷത്തിന്റെ ആയിരം രൂപാ നോട്ടുകളും 50 ലക്ഷത്തിന്റെ അഞ്ഞൂറ് രൂപാ നോട്ടുകളുമാണ് ഇവരില് നിന്നായി കണ്ടെടുത്തത്. മാരുതി ആള്ട്ടോ കാറില് കുരുമുളക് ചാക്കില് നോട്ടുകെട്ടുകള് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. എന്നാല്, എന്തിനു വേണ്ടിയാണ് നോട്ടുകള് കൊണ്ടുപോയത് എന്നതു സംബന്ധിച്ച വിവരങ്ങളില് വ്യക്തത കൈവന്നിട്ടില്ലെന്നും പ്രതികളെ വിശദമായി ചോദ്യം ചെയ്താന് മാത്രമേ ഇക്കാര്യങ്ങള് വ്യക്തമാകൂ എന്നും പോലീസ് പറഞ്ഞു.
പയ്യന്നൂരില് നിന്നാണ് നിരോധിത നോട്ടുകള് ലഭിച്ചതെന്നാണ് പിടിയിലായവര് പോലീസിനോട് പറഞ്ഞത്. നോട്ടുകെട്ടുകള് ബസ് മാര്ഗ്ഗമാണ് പുല്പ്പള്ളിയില് എത്തിച്ചത്. അവിടെ നിന്നും കാറില് കടത്താന് ശ്രമിക്കവേ രഹസ്യ വിവരത്തെ തുടര്ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.







Comments